ഗുജറാത്തിലെ അതി ശക്തമായ മഴ വലിയ നാശം വിതച്ചു. മഴക്കെടുതിയില്‍ 15 പേർ മരണപെട്ടു. 8,500 ആളുകളെ മാറ്റിപ്പാർപ്പിച്ചു.വഡോദരയില്‍ അജ്വ ഡാം തുറന്നതും വിശ്വാമിത്രി നദി കര കവിഞ്ഞതും സ്ഥിതി രൂക്ഷമാക്കി. നദിയില്‍ നിന്ന് മുതലകള്‍ നഗരത്തിലേക്ക് എത്തി. സൈനികരും എൻഡിആർഎഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് ഗുജറാത്തിലെത്തി.
വഡോദരയിൽ സ്ഥിതിഗതികൾ ഏറെ ആശങ്കാജനകമാണ്. പല പ്രദേശങ്ങളും ഇപ്പോഴും 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണ്. പ്രാദേശിക ഭരണകൂടം 5,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒറ്റപ്പെട്ടുപോയ 1,200 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.



