ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. തകരാറിലായ ഹെലികോപ്റ്റർ ഉയർത്തുന്നസമയത്ത് റോപ്പ് പൊട്ടിയാണ് അപകടം. ഹെലികോപ്റ്റർ വ്യോമസേനയുടെ MI 17 ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെ റോപ്പ് പൊട്ടി ബാലൻസ് നഷ്ടമാവുകയായിരുന്നു.
നേരത്തെ പൂനെയില്‍ ഒരു സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണിരുന്നു. മുംബൈ ജുഹുവില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പൂനെ ജില്ലയിലെ പോഡ് ഗ്രാമത്തിന് സമീപമാണ് സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.



