കൊച്ചിയിൽ ബസിൽ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് പോലീസ് പിടികൂടിയത്. ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ.
കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം. അസ്ത്ര ബസിലെ കണ്ടക്റ്റർ ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത് 34 വയസ്സായിരുന്നു. പ്രതി മിനൂപ് ബിജുവിന്റെ ഭാര്യയുമായി ബസ് കണ്ടക്ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി.
കൊലയ്ക്ക് മുമ്പ് ഇയാൾ ഭാര്യ ജോലി ചെയ്യുന്ന കടയിൽ എത്തി ഭാര്യയുടെ മൊബൈൽ ഫോണുകൾ വാങ്ങിക്കൊണ്ടു പോയിരുന്നു.ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു.



