‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പ്രതികരിച്ച്- പൃഥ്വിരാജ്

‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജ്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മൻസൂർ റഷീദിനെ സിനിമയിൽ നിന്നും പുറത്താക്കിയെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിൻറെ പ്രതികരണം.…

‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജ്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മൻസൂർ റഷീദിനെ സിനിമയിൽ നിന്നും പുറത്താക്കിയെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിൻറെ പ്രതികരണം.

ബ്രോ ഡാഡി സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി മൻസൂർ റഷീദ് ഹൈദരാബാദിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി കോളയിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറഞ്ഞത്. തുടർന്ന് യുവതിയുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത് പണം ആവശ്യപ്പെടുകയും ചെയ്തു. പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്നും യുവതി ആരോപിച്ചിരുന്നു.

2023 ഒക്ടോബറിൽ എമ്പുരാന്റെ ഷൂട്ടിംഗ് സമയത്താണ് മൻസൂറിനെതിരെ പൊലീസ് കേസെടുത്ത വിവരം താൻ അറിയുന്നതെന്നും. ഇതറിഞ്ഞയുടൻ മൻസൂറിനെ സിനിമയിൽ നിന്നും പുറത്താക്കിയിരുന്നു. അതുവരെയും ഈ സംഭവങ്ങളും പരാതികളും അറിഞ്ഞിരുന്നില്ല. മൻസൂറിനോട് പൊലീസിന് മുന്നിൽ ഹാജരാകാനും നിർദേശിച്ചിരുന്നതായും പൃഥ്വിരാജ് പറഞ്ഞു.

Leave a Reply