ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷമായ അസോജ് അമാവാസ്യ ഉല്‍സവം കണക്കിലെടുത്താണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് തീരുമാനിച്ചത്. ജമ്മു കാശ്മീരിലെ വോട്ടെണ്ണലും ഒക്ടോബർ എട്ടിനാണ് നടക്കുക. ജമ്മുകശ്‌മീരിൽ വോട്ടെടുപ്പ് മുൻ നിശ്‌ചയിച്ചത് പോലെ മൂന്ന്‌ഘട്ടങ്ങളായി നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ബിഷ്ണോയ് വിഭാഗക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.



