സർക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും, പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി, ടി.പി.രാമകൃഷ്ണൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം മികച്ചനിലയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ടി.പി.രാമകൃഷ്ണൻ. പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി. പാര്‍ട്ടി ഇതുവരെ ഏല്‍പ്പിച്ച ചുമതലകള്‍ സത്യസന്ധമായി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. കൺവീനർ എന്ന നിലയിൽ…

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം മികച്ചനിലയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ടി.പി.രാമകൃഷ്ണൻ. പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി. പാര്‍ട്ടി ഇതുവരെ ഏല്‍പ്പിച്ച ചുമതലകള്‍ സത്യസന്ധമായി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

കൺവീനർ എന്ന നിലയിൽ എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കുമെന്നും പരി​ഗണന കുറവെന്ന പരാതി ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറ‍ഞ്ഞു. ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ടി പി രാമകൃഷ്ണന് ചുമതല നൽകിയത്. പൊതുവായ വിഷയങ്ങളിൽ കൃത്യസമയത്ത് യോഗം ചേര്‍ന്ന് തീരുമാനം എടുക്കും.

Leave a Reply