നടൻ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി; പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നരവധി ഗുരുതര ആരോപണങ്ങൾ ആണ് പല നടൻമാർക്കും എതിരെ ഉയർന്ന് വന്നിരുന്നു. നടൻ ജയസൂര്യയ്ക്കെതിരെയും (JAYASURYA) നടിയുടെ പരാതി ഉണ്ടായിരുന്നു. ഇപ്പോൾ നടിയുടെ പരാതിയിൽ പ്രാഥമിക…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നരവധി ഗുരുതര ആരോപണങ്ങൾ ആണ് പല നടൻമാർക്കും എതിരെ ഉയർന്ന് വന്നിരുന്നു. നടൻ ജയസൂര്യയ്ക്കെതിരെയും (JAYASURYA) നടിയുടെ പരാതി ഉണ്ടായിരുന്നു. ഇപ്പോൾ നടിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുകയാണ്. തൊടുപുഴ പൊലീസ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

2013 ൽ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം ഉണ്ടായത് എന്ന് ആണ് നടിയുടെ പരാതി. പരാതിയിൽ കരമന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആ‍ർ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു. നടിയുടെ പരാതിയിൽ കരമന പൊലീസ് കേസെടുത്തു. കുറ്റകൃത്യം നടന്നത് തൊടുപുഴ ആയതിനാലാണ് കേസ് തൊടുപുഴയിലേക്ക് കൈമാറിയത്.

Leave a Reply