രാഹുൽഗാന്ധി അമേരിക്ക സന്ദർശിക്കുന്നു. സെപ്റ്റംബർ എട്ട് മുതൽ 10 വരെ അമേരിക്ക സന്ദർശിക്കും. വാഷിങ്ടൺ ഡി.സി.യിലും ഡാലസിലും വിവിധ സംവാദപരിപാടികളിൽ പങ്കെടുക്കും. ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിൽ തന്നെ ഒരു പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.
കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമായാണ് സന്ദർശനം. പ്രതിപക്ഷനേതാവായി ചുമതലയേറ്റ ശേഷമുള്ള രാഹുലിന്റെ ആദ്യ അമേരിക്കൻ സന്ദർശനപരിപാടിയുടെ വിശദാംശങ്ങൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡയാണ് നൽകിയത്. അദ്ദേഹവും രാഹുലിനൊപ്പമുണ്ടാകും.



