സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും ‘കാസ്റ്റിങ് കൗച്ച്’ ഉണ്ടെന്ന് സിമി റോസ്‌ബെല്‍ ജോൺ ആരോപണം ഉന്നയിച്ചിരുന്നു അതിന് പിന്നാലെ സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സിമിയെ പുറത്താക്കിയത്.
നേതൃത്വത്തിന്റെ ചൂഷണങ്ങൾക്കെതിരെ വൈകാതെ കൂടുതൽ തുറന്നുപറയലുകളുണ്ടാകും. നേതൃത്വത്തിനെതിരെ തന്നോട് പരാതി പറഞ്ഞ മൂന്നുപേരുടെ പക്കൽ വ്യക്തമായ തെളിവുണ്ട്. ഭയംമൂലമാണ് പരസ്യമായി പറയാത്തത്. അർഹതയുള്ളവർക്ക് അവസരം നിഷേധിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയത് എന്നും സിമി പറഞ്ഞു.
കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധിക്ഷേപിച്ചതിനാണ് സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പിക്കു വേണ്ടി ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.