മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കിയ കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.
13 വർഷത്തിനു ശേഷമാണ് സുരക്ഷാ പരിശോധന നടക്കുന്നത്. വിദഗ്ധ സമിതിയിൽ ആരൊക്കെയാണ് ഉണ്ടാകുകയെന്ന് ഒരു മാസത്തിനകം അറിയാനാകും.നിഷ്പക്ഷരായ വിദഗ്ദ്ധരടങ്ങുന്ന സംഘത്തെ നിയോഗിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. വിദഗ്ധരുടെ പട്ടിക തയ്യാറാക്കേണ്ടത് തമിഴ്നാടാണ്. ഈ പട്ടിക പരിശോധിച്ച ശേഷം കേരളത്തിന് തങ്ങളുടെ നിലപാട് മേൽനോട്ട സമിതിയെ അറിയിക്കാം. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. സ്വതന്ത്ര വിദഗ്ദന്‍മാര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പരിശോധന നടത്തുക.



