പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ അഞ്ച് വരെ. ഇന്ത്യൻ രാഷ്ട്രത്തലവന്റെ ആദ്യ സന്ദർശനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ബ്രൂണൈ സന്ദർശിക്കും. ഇന്ത്യ-ബ്രൂണയ് തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് നാല്പത് വർഷം തികയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ സന്ദർശനം.
ബ്രൂണെ സന്ദർശനത്തിന് ശേഷം സെപ്റ്റംബർ 4 മുതൽ 5 വരെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി സിംഗപ്പൂരിലേക്ക് പോകും, ഈ സമയത്ത് അദ്ദേഹം സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി ചർച്ച നടത്തും. വിവിധ കമ്പനി മേധാവികളുമായും ചർച്ച നടത്തുന്നുണ്ട്. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റൽ ഉൾപ്പെടെയുള്ള മേഖലകളിൽ കൈകോർക്കാനള്ള പദ്ധതികൾക്ക് ധാരണയുണ്ടാക്കുമെന്നാണു വിവരം.



