ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ് ഐയ്ക്ക് രണ്ട് മാസം തടവ്. എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്.
അഭിഭാഷകനായ അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്‌ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ നേരത്തെ എസ്‌ഐ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. പൊലീസിൽ നിന്ന് മോശം പെരുമാറ്റം അനുവദിക്കില്ല. ആരെയും ചെറുതായി കാണരുത് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയലക്ഷ്യ ഹർജിയിൽ എസ് ഐ റിനീഷിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.