പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്യും എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
1833 തൊഴിലാളികൾക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് ലഭിക്കുന്നത്. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ് സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും.
സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു.



