ബ്രൂണെ ഭരണാധികാരി സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്താന നൂറുൽ ഇമാനിൽ ഹാജി ഹസ്സനൽ ബോൾകിയയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രധാനമന്ത്രി മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി മോദിയെ ഇന്ത്യൻ…

ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്താന നൂറുൽ ഇമാനിൽ ഹാജി ഹസ്സനൽ ബോൾകിയയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രധാനമന്ത്രി മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി മോദിയെ ഇന്ത്യൻ പ്രവാസികൾ ഊഷ്മളമായണ് സ്വീകരിച്ചത്.

ഇന്ത്യയും ബ്രൂണൈയും വ്യാപാര ബന്ധങ്ങളും വാണിജ്യ ബന്ധങ്ങളും വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യ-ബ്രൂണൈ ബന്ധം ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള വഴികൾ ഉൾപ്പെട്ടതായിരുന്നു ഞങ്ങളുടെ ചർച്ചകൾ. വ്യാപാര ബന്ധങ്ങളും വാണിജ്യ ബന്ധങ്ങളും കൂടുതൽ വിപുലീകരിക്കാൻ പോകുകയാണ്. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിലും ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും ബ്രുണൈ പ്രധാന പങ്കാളിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ബ്രൂണൈയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത് .

Leave a Reply