ഇസ്രയേലിൽ നെതന്യാഹുവിനെതിരെ പടയൊരുക്കം; പൊതുപണിമുടക്ക് വൻവിജയം

ബന്ദികളുടെ മോചനത്തിനു കരാറുണ്ടാക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലിൽ ജനകീയപ്രക്ഷോഭം. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ ‘ഹിസ്ത‍ഡ്രറ്റ്’ ആഹ്വാനം ചെയ്ത ചെയ്ത പണിമുടക്കിൽ ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെ മേഖലകൾ സ്തംഭിച്ചു. പ്രധാന രാജ്യാന്തര…

ബന്ദികളുടെ മോചനത്തിനു കരാറുണ്ടാക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലിൽ ജനകീയപ്രക്ഷോഭം. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ ‘ഹിസ്ത‍ഡ്രറ്റ്’ ആഹ്വാനം ചെയ്ത ചെയ്ത പണിമുടക്കിൽ ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെ മേഖലകൾ സ്തംഭിച്ചു. പ്രധാന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 മണിക്കൂറോളം തടസ്സപ്പെട്ടു.

ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇത് ആദ്യമായി ആണ് പണിമുടക്ക്. സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതികളിലൊന്നിന് സമീപം പ്രതിഷേധക്കാർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടുകൾ ലക്ഷ്യമിട്ട് തീകൊളുത്തുകയും “നിങ്ങൾ നേതാവാണ്-നിങ്ങൾ കുറ്റക്കാരനാണ്!” എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Leave a Reply