പി.വി അൻവർ ഉയർത്തിയ ആരോപണം വിഷയം സിപിഐഎം പ്രത്യേകമായി അന്വേഷിക്കും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം.
ഇതിനുശേഷം, അന്വേഷണ നടപടികളിലേക്ക് പാർട്ടി കടന്നേക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പാർട്ടി അന്വേഷിക്കുന്ന സാഹചര്യം സർക്കാരിന് തിരിച്ചടി ആയേക്കും. ആഭ്യന്തര വകുപ്പിന് എതിരായ ആരോപണങ്ങളിൽ അംഗങ്ങൾ എതിർപ്പ് അറിയിക്കാനാണ് സാധ്യത. അതേസമയം അൻവറിന്റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.



