ലഹരി പാർട്ടി നടത്തിയെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തിൽ പ്രതികരണവുമായി ആഷിഖ് അബു. ഇതിനു മുമ്പും ഇത്തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത മറ്റു പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള ആളാണ് സുചിത്രയെന്നും മുസ്‌ലിം നാമധാരികൾക്കെതിരെ സംഘ്പരിവാർ വർഷങ്ങളായി നനടത്തിക്കൊണ്ടിരിക്കുന്ന ആരോപണമാണിതെന്നും ആഷിഖ് അബു പറഞ്ഞു. ഞങ്ങളുടെ സിനിമാ സെറ്റുകളിൽ സിനിമയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പരിശോധിക്കട്ടെ എന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.
അതേസമയം,സംവിധായകൻ ആഷിക് അബുവിന് മറുപടിയുമായി ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ പ്രതികരിക്കുകയാണ് . ആഷിഖ് അബു തന്നോട് കയർത്തു സംസാരിച്ചു. പ്രതിഫല തർക്കം പരിഹരിക്കാൻ കമ്മീഷൻ ചോദിച്ചത് സംഘടനയ്ക്ക് വേണ്ടിയാണെന്നും എല്ലാ യൂണിയനുകളിലും കമ്മീഷൻ വാങ്ങുന്ന രീതിയുണ്ടെന്നും സിബി മലയിൽ പറഞ്ഞു. ആഷിഖ് അബുവിനോട് വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.



