വയനാട്ടിൽ മുന്നറിയിപ്പുകൾ നൽകിയിട്ടും മുൻകരുതൽ എടുത്തില്ല; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചതായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ…

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചതായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍ പ്രശ്‌ന ബാധിത പ്രദേശമാണെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സംവിധാനമില്ലാത്തത് ദുരന്തത്തിൻ്റെ ആഴം വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതാണ് ഇത്രയും വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട് പറയുന്നത്.

Leave a Reply