ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എയിംസില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് വിവരമൊന്നും ന്ല്‍കിയിട്ടില്ല. ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.



