മണിപ്പൂർ അക്രമം; വാഹനങ്ങളും, വീടും കത്തിനശിപ്പിച്ചു, ഇന്നും നാളെയും സ്കൂളുകൾക്ക് അവധി

മണിപ്പുരിൽ കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. കുക്കി കലാപകാരികൾ എന്ന് സംശയിക്കുന്നവരുടെ ഡ്രോൺ , റോക്കറ്റ് ആക്രമണങ്ങൾ നിരവധി ആളുകളെയും, സുരക്ഷസേനകളെയും നശിപ്പിച്ചു കളഞ്ഞു,…

മണിപ്പുരിൽ കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. കുക്കി കലാപകാരികൾ എന്ന് സംശയിക്കുന്നവരുടെ ഡ്രോൺ , റോക്കറ്റ് ആക്രമണങ്ങൾ നിരവധി ആളുകളെയും, സുരക്ഷസേനകളെയും നശിപ്പിച്ചു കളഞ്ഞു, കഴിഞ്ഞ കുറച്ചു ദിവസമായി മണിപ്പൂരിൽ വലിയ ആക്രമണങ്ങൾ ആണ് നടക്കുന്നത്.

ആദ്യം ആയുധധാരികൾ വീട്ടിൽക്കയറി ഉറങ്ങിക്കിടന്നയാളെ വെടിവെച്ചുകൊല്ലുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും നാല് അക്രമികളും കൊല്ലപ്പെട്ടു. മണിപ്പുരിൽ കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സംയുക്ത സേനയുടെ (യൂണിഫൈഡ് കമാൻഡ്) നിയന്ത്രണം വേണമെന്നു മുഖ്യമന്ത്രി ബിരേൻ സിങ് ഗവർണറെക്കണ്ട് അഭ്യർഥിച്ചു. ഡ്രോൺ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ ആന്‍റി ഡ്രോൺ ഉപകരണങ്ങൾ എത്തിച്ചു നിരീക്ഷണം ശക്തമാക്കുകയാണ് സർക്കാർ.

Leave a Reply