ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്ന്  കോടതി നിര്‍ദേശം

ഹേമകമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച്ചക്കുള്ളിൽ  കൈമാറണെമെന്ന് ഹൈ കോടതി.  സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് റിപ്പോർട്ട് കൈമാറുന്നത്, അതേസമയം ഈ റിപ്പോർട്ടിലെ…

ഹേമകമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച്ചക്കുള്ളിൽ  കൈമാറണെമെന്ന് ഹൈ കോടതി.  സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് റിപ്പോർട്ട് കൈമാറുന്നത്,

അതേസമയം ഈ റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന്, പ്രത്യേക ണഅന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു.പരാതികളുടെയും, തെളിവെടുപ്പുകളുടെയും അടിസ്ഥാനത്തിൽ നിയമ നടപടി തുടങ്ങിയെന്ന് എ ജി കോടതി മുമ്പാകെ മറുപടി പറഞ്ഞു ,ഇതുവരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എ ജി അറിയിച്ചു. അതുകൂടാതെ ആഭ്യന്തര പ്രശ്‌ന പരിഹാരത്തിനായി ഐസിസി നടപ്പാക്കാത്ത സിനിമാ യൂണിറ്റുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷനും കോടതിയെ അറിയിച്ചു.

Leave a Reply