കാലിക്കറ്റ് സർവ്വകലാശാല എസ് എഫ് ഐ മുൻ നേതാവിന് ദാനമായി നൽകിയ മാർക്ക് ഗവർണ്ണർ റദ്ദാക്കി 

കാലിക്കറ്റ് സർവ്വകലാശാല എസ് എഫ് ഐ മുൻ നേതാവിനെ ദാനമായി നൽകിയ മാർക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ധാക്കി. വിമൻസ് സ്റ്റഡീസ് അസി. പ്രഫസറായി കരാർ ജോലി ചെയ്യുന്ന കെ ഡയാനക്ക്  മാർക്ക്…

കാലിക്കറ്റ് സർവ്വകലാശാല എസ് എഫ് ഐ മുൻ നേതാവിനെ ദാനമായി നൽകിയ മാർക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ധാക്കി. വിമൻസ് സ്റ്റഡീസ് അസി. പ്രഫസറായി കരാർ ജോലി ചെയ്യുന്ന കെ ഡയാനക്ക്  മാർക്ക് നൽകിയ നടപടിയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയത്. 2009  ലെ എം എ പരീക്ഷയിൽ ലഭിച്ച മാർക്കിൽ എട്ടുവര്ഷത്തിനു ശേഷം 17 മാർക്ക് വർധന വരുത്തിയത് ഏറെ വിവാദമായിരുന്നു.

കാലിക്കറ്റ് സർവകലാശാല സേവ് യൂണി വേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിൽ കാലിക്കറ്റ് യൂണി വേഴ്‌സിറ്റി രജിസ്ട്രാർ ഡോ.ഇ.കെ. സതീഷ്, ഡയാന എന്നിവരുടെ വാദങ്ങൾ കേട്ട ശേഷമാണ് നടപടി. ഹാജറിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവകലാശാല റെഗുലേഷനിൽ വ്യവസ്ഥയില്ലാ.

എന്നാൽ ഹാജർ കുറവായിട്ടും സർവകലാശാലയുടെ സ്പെഷ്യൽ  ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ ഡയാനക്ക് എട്ടുവർഷം കഴിഞ്ഞ് 17 മാർക്ക് കൂട്ടി നൽകിയത് മാർക്ക് ദാനമാണ് ഇതായിരുന്നു  പരാതിക്കാരന്റെ വാദം. എന്നാൽ മാർക്ക് ദാനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ ഡയാന തങ്ങൾക്ക് എതിരേയുള്ളവർക്കെതിരെ  കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ കഴിഞ്ഞ മാസം മുതൽ വാദം നടത്തിയിരുന്നു, അതിനുപിന്നാലെയാണ് ഇപ്പോൾ  മാർക്ക് ദാനം റദ്ദാക്കിയുള്ള ഗവർണറുടെ ഉത്തരവ്.

 

Leave a Reply