പി കെ ശശി ചെയ്യ്തത് വളരെ നീചമായ പ്രവർത്തി; എം വി ഗോവിന്ദൻ 

പി കെ ശശിക്കെതിരെ തുറന്നടിച്ചു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശശി ചെയ്യ്തത് നീചമായ പ്രവർത്തിയെന്നു  ഗോവിന്ദൻ പറയുന്നു, ശശിക്കെതിരെ സാമ്പത്തിക ക്രമക്കേട് മാത്രമല്ല കുറ്റം, സി പി…

പി കെ ശശിക്കെതിരെ തുറന്നടിച്ചു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശശി ചെയ്യ്തത് നീചമായ പ്രവർത്തിയെന്നു  ഗോവിന്ദൻ പറയുന്നു, ശശിക്കെതിരെ സാമ്പത്തിക ക്രമക്കേട് മാത്രമല്ല കുറ്റം, സി പി എം ജില്ലാ സെക്രട്ടറിയെ കള്ളുകേസിലും, സ്ത്രീ പീഡന കേസിലും  പ്രതിയാക്കാൻ ശ്രമിച്ചു.അതും ഒരു മാധ്യമപ്രവർത്തകനുമായി ആലോപചിച്ചു, എം വി ഗോവിന്ദൻ പറഞ്ഞു.

ഇതിന്റെ തെളിവ് പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടിയെ ഒരു പണം ഉണ്ടാക്കാനുള്ള ഉപാധിയായി മാത്രമാണ് ശശി കണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പികെ ശശിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിപ്പോള്‍ എംവി ഗോവിന്ദന്റെ ഈ രൂക്ഷ വിമര്‍ശനം. ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിക്കൊണ്ടായിരുന്നു   ഈ  നടപടി. പാർട്ടി ഫണ്ട് തിരിമറി കേസിലാണ് മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്.

Leave a Reply