ബ്രോ ഡാഡി സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർ ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ പ്രതികരിച്ചു നടൻ പൃഥ്വിരാജ്, ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെയാണ് ഇങ്ങനൊരു പീഡന പരാതി ഉയർന്നത്. പീഡന വിവരമറിഞ്ഞയുടൻ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.
കൂടാതെ പൊലീസിന് മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ ഇയാളോട് നിർദേശിച്ചെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. മൻസൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ എമ്പുരാന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ഇത്. അതുവരെ ഒന്നുംതാൻ അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു’, നടൻ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ബ്രോ ഡാഡി, ചിത്രത്തിൽ മോഹൻലാലും, പൃഥ്വിരാജ് മായിരുന്നു നായകന്മാരായി എത്തിയത്, ഈ ചിത്രത്തിന്റെ അസ്സിസ്റ്റന്റെ ഡയറക്ടർ ആയിരുന്നു മൻസൂർ റഷീദ്, ജൂനിയർ ആർട്ടിസ്റ്റായ യുവതിയാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിൽ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ മൻസൂർ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.
താൻ ആദ്യം ഫെഫ്കയിലായിരുന്നു പരാതി നൽകിയത് എന്നാൽ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ല, പരാതിക്കാരി പറഞ്ഞു. പിന്നീട് എമ്പൂരാനിലും ഇയാൾ സഹ സംവിധായകനാണെന്ന വിവരം അറിഞ്ഞ് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിച്ചു. ഇദ്ദേഹം വഴി പൃഥ്വിരാജ് വിവരം അറിയുകയും, മൻസൂറിനെ എമ്പൂരാൻ്റെ സെറ്റിൽ നിന്ന് ഒഴിവാക്കിയെന്നും പരാതിക്കാരി പറയുകയും ചെയ്യ്തു



