ഞാൻ പറഞ്ഞ രീതിയെ വളച്ചൊടിക്കരുത്; വിമർശനവുമായി നടി ഷീലു എബ്രഹാം 

കഴിഞ്ഞ ദിവസമാണ് നിർമാതാവും ന‍ടിയുമായ ഷീലു എബ്രഹാം ടൊവിനോ തോമസ്, ആന്റണി വർ​ഗീസ്, ആസിഫ് അലി എന്നീ നടന്മാർക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി വിമർശനം ഉന്നയിച്ച് രംഗത്ത് വന്നത്, ഇവർ പരസ്പരം തങ്ങളുടെ സിനിമകൾ…

കഴിഞ്ഞ ദിവസമാണ് നിർമാതാവും ന‍ടിയുമായ ഷീലു എബ്രഹാം ടൊവിനോ തോമസ്, ആന്റണി വർ​ഗീസ്, ആസിഫ് അലി എന്നീ നടന്മാർക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി വിമർശനം ഉന്നയിച്ച് രംഗത്ത് വന്നത്, ഇവർ പരസ്പരം തങ്ങളുടെ സിനിമകൾ ഒരു വീഡിയോയിലൂടെ പ്രൊമോട്ട് ചെയ്‌തിരുന്നു. എന്നാൽ പക്ഷെ  തന്റെ ബാഡ് ബോയ്സ് ഉൾപ്പെടെയുള്ള മറ്റ് ഓണം റിലീസുകളെ ഈ നടന്മാർ  അവ​ഗണിച്ചു എന്നായിരുന്നു ഷീലു എബ്രഹാമിന്റെ വിമർശനം.

വിമർശനമറിയിച്ചുള്ള ഷീലു അബ്രഹാമിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പവർ ​ഗ്രൂപ്പ് എന്ന് പരാമർശിച്ചു. ഇത് വലിയ തോതിൽ സോഷ്യൽ  മീഡിയയിൽ ചർച്ചയായി മാറി. എന്നാൽ തന്റെ വിമർശനത്തെ വളച്ചൊടിക്കരുതെന്നാണ് ഷീലു എബ്രഹാം പറയുന്നത്. അതിനെ വളച്ചൊടിച്ച് , പവർ ​ഗ്രൂപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ആവശ്യമില്ല എന്നാണ് നടി പറയുന്നത്.കൃത്യമായി വളരെ ചുരുങ്ങിയ വാക്കുകളിൽ തന്റെ സങ്കടം അവിടെ പറഞ്ഞിട്ടുണ്ട്. ഒരു വളച്ചൊടിക്കലിന്റെയും ആവശ്യമില്ല.

പെപ്പെയുടെയും ,ടൊവിനോയുടെയും ,ആസിഫിന്റെയും സിനിമകൾ നന്നാകണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നത്. പോസ്റ്റ് കണ്ടി‌ട്ട് തന്നെ അവർ ആരും വിളിച്ചിട്ടില്ലെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. അതിൽ വിഷമമില്ല. ഓണം സിനിമകളെന്ന് പറയുമ്പോൾ കോംപറ്റീഷൻ ഉണ്ടാകും. എല്ലാവരും ആർട്ടിസ്റ്റുകളാണ് എന്നും , അവർക്ക് വിഷമം വന്നതിൽ തന്റെ വിഷമം താനറിയിക്കുന്നു. തങ്ങളുടെ സങ്കടം മാത്രമാണ്. അത് ദയവ് ചെയ്ത് നിങ്ങളാരും മറ്റൊരു രീതിയിൽ വളച്ചൊടിക്കരുതെന്നും  ഷീലു എബ്രഹാം പറയുന്നു.

 

Leave a Reply