നടൻ ഷെയിൻ നിഗത്തിന്റെ സിനിമാ  സെറ്റിൽ ഗുണ്ടാആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് പരുക്ക് 

കോഴിക്കോട് നടൻ ഷെയിൻ നിഗത്തിന്റെ സിനിമ സെറ്റിൽ  ഗുണ്ടാആക്രമണം, സിനിമയുടെ പ്രൊഡക്ഷൻ മാനേജരായ ജിബു ടി ടി യെയാണ് അഞ്ചംഗസംഘം വന്നു  മർദ്ദിച്ചത് , ചിത്രത്തിന്റെ  സെറ്റിലുണ്ടായവർ പറയുന്നു. കോഴിക്കോട് കാരപറമ്പ് സെറ്റിലാണ് ഇങ്ങനൊരു…

കോഴിക്കോട് നടൻ ഷെയിൻ നിഗത്തിന്റെ സിനിമ സെറ്റിൽ  ഗുണ്ടാആക്രമണം, സിനിമയുടെ പ്രൊഡക്ഷൻ മാനേജരായ ജിബു ടി ടി യെയാണ് അഞ്ചംഗസംഘം വന്നു  മർദ്ദിച്ചത് , ചിത്രത്തിന്റെ  സെറ്റിലുണ്ടായവർ പറയുന്നു. കോഴിക്കോട് കാരപറമ്പ് സെറ്റിലാണ് ഇങ്ങനൊരു ആക്രമണം ഉണ്ടായത്. ഇവിടുത്തെ മലാപ്പറമ്പ് IQRAA ഹോസ്പിറ്റലിന് എത്തിവശത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

ഷെയ്ൻ നിഗം ചിത്രമായ ഹാലിൻ്റെ ചിത്രീകരണം ആണ് ഇവിടെ  വെച്ച് നടന്നിരുന്നത്  .ഇവിടെക്കാണ് ഒരു   അഞ്ചംഗ സംഘം എത്തിയത്. ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി സെറ്റിലേക്ക് ഒരു വാഹനം വാടകയ്ക്ക് എടുത്തിരുന്നു, ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ഇങ്ങനൊരു സംഘർഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.ചിത്രത്തിന്റെ  പ്രൊഡക്ഷൻ മാനേജരെ സംഘം റോഡിലേക്ക് വലിച്ചുകൊണ്ടുപോകുകയും , ലോഹ വള ഉപയോഗിച്ച് മുഖത്തും, തലയിലും ഇടിക്കുകയും പിന്നീട് കൈവശമുള്ള കത്തി ഉപയോഗിച്ച് ഇടതുമുട്ടിന് താഴെ ഒന്ന് കോറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Leave a Reply