അഡ്വ.ജയ്ശങ്കറിനെതിരെ അസഭ്യ ഭാഷയുമായി എം എൽ എ പി വി അൻവർ. എ ഡി ജി പി അജിത്കുമാർ, അൻവർ എന്നിവർ സംസ്ഥാന പൊലീസിലെ ഉന്നതന്‍മാര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം പിന്നാലെആ വിഷയത്തില്‍ അഡ്വ ജയശങ്കര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖമാണ് അൻവറിനെ ചൊടിപ്പിച്ചത്.ഇതിനെ തുടർന്നാണ് അൻവർ അസഭ്യ ഭാഷയുമായി രംഗത്ത് എത്തിയത്. അതും ഒരു വീഡിയോയിലാണ് അൻവർ ഈ കാര്യങ്ങൾ പറഞ്ഞത്.
അഡ്വക്കേറ്റ് ജയശങ്കര്‍ വക്കീല്‍ പണി നിര്‍ത്തി കുറേ കാലമായി ഈ നാട് കുട്ടിച്ചോറാക്കാനും, വര്‍ഗ്ഗീയത വിളമ്പാനും മാത്രം ഇറങ്ങിത്തിരിച്ചിരിക്കുകയാണ് , താൻ ഉന്നയിച്ച ഇപ്പോളത്തെ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ജയശങ്കർ ഒരു വര്‍ഗ്ഗീയ വാദിയാണെന്നാണ് പ്രചരിപ്പിച്ചത്, ജയശങ്കറിന്റെ വര്‍ഗ്ഗീയ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് അന്‍വറിന്റെ ആവശ്യം.
അല്ലാത്ത പക്ഷം ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും അൻവർ പറയുന്നു.കൂടാതെ ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ ജയ്ശങ്കർ തയ്യാറായില്ലെങ്കില്‍ കക്കൂസ് മാലിന്യവുമായി നേരില്‍ കാണുമെന്നും, അത് ജയശങ്കറിന്റെ തലയിലൂടെ ഒഴിക്കുമെന്നും അന്‍വര്‍ ഭീഷണി ഉയര്‍ത്തി.അതുകൂടാതെ ജയശങ്കറിനെ വിവസ്ത്രനാക്കുമെന്നും അൻവർ വീഡിയോയിലൂടെ പറഞ്ഞു.