കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയലിനെ മാറ്റും, ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതായി ചർച്ചയ്ക്ക് ശേഷം മുഖ്യന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി. പൊലീസ് കമ്മിഷണറേയും ആരോഗ്യ സെക്രട്ടറിയേയും മാറ്റണമെന്നായിരുന്നു സമരം ചെയ്യുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യം.
കൊൽക്കത്ത പൊലീസ് കമ്മീഷണറേ ഉടൻ മാറ്റുമെന്ന് മമത അറിയിച്ചു ഇന്ന് വൈകുന്നേരം നാലു മണിക്ക് പുതിയ കമ്മീഷണർക്ക് ചുമതല കൈമാറും. സമരം പിൻവലിക്കുന്നത് കൂടിയാലോചിച്ച് അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് അറിയിച്ചു. ഡോക്ടർമാരുടെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതോടെ സമരം ചെയ്യുന്ന ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്നും മമന ബാനർജി പറഞ്ഞു. ഡോക്ടർമാർ എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും മമത അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടേഴ്സും തമ്മിലുള്ള 1മണിക്കൂർ 45 മിനിറ്റ് നീണ്ടു നിന്ന ചർച്ചയിലാണ് ആവശ്യങ്ങൾ അംഗീകരിച്ചത്.



