സത്യത്തിനും നീതിക്കും വേണ്ടി മാത്രമാണ് നിലകൊണ്ടത്. സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനാണ് ശ്രമിച്ചതെന്നും അവർക്ക് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും മലപ്പുറം മുൻ എസ്പി എസ് ശശിധരൻ പറഞ്ഞു.
അനധികൃത പണം വരവ് തടയാൻ ശ്രമിച്ചതാകാം തനിക്കെതിരായ ആരോപണത്തിന് കാരണമെന്ന്, ഒരിക്കൽപോലും താൻ കള്ളക്കേസ് എടുത്തിട്ടില്ലെന്ന്അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആരോപണം വരാനുള്ള കാരണം എന്തെന്ന് മനസ്സിലാകുന്നില്ല. വർഗീയവാദിയാണെന്ന് കെടി ജലീലിൻ്റെ വിമർശനം മനസ്സിലാകുന്നില്ലെന്ന് എസ് ശശിധരൻ പറഞ്ഞു. മതസൗഹാർദ്ദത്തോടെ കഴിയുന്ന നാട്ടിൽ നിന്നാണ് താൻ വരുന്നതെന്നും അങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ പത്തുമണിക്ക് തന്നെ യോഗത്തിന് പോകാൻ ഒരുങ്ങിയതാണ്. സംഘാടകരാണ് 10.30 ന് എത്തിയാൽ മതി എന്ന് പറഞ്ഞത്. പിന്നീട് നടന്ന കാര്യങ്ങളിൽ സമയമാകുമ്പോൾ പ്രതികരിക്കമെന്നും അദ്ദേഹം പറഞ്ഞു.



