വയനാട് ദുരിതബാധിതർക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകർക്കുന്നു; മാധ്യമങ്ങളുടെ നിലപാട് കേരളത്തിന് അപമാനം, ടി പി രാമകൃഷ്ണൻ 

വയനാട് ദുരിതബാധിതർക്ക് ലഭിക്കാനുള്ള കേന്ദ്ര സഹായം പോലും ഇല്ലാതാക്കുന്നു മാധ്യമങ്ങൾ, വയനാട്‌ ദുരിതർക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എൽ  ഡി എഫ്…

വയനാട് ദുരിതബാധിതർക്ക് ലഭിക്കാനുള്ള കേന്ദ്ര സഹായം പോലും ഇല്ലാതാക്കുന്നു മാധ്യമങ്ങൾ, വയനാട്‌ ദുരിതർക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എൽ  ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറയുന്നു. കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന് കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്തിരിക്കുന്നത്’

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണിത്.എല്‍ഡിഎഫിനേയും, അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  എല്‍ഡിഎഫ് സർക്കാർ മുന്നോട്ട് വെച്ച ജനക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയാണ് ഇത്തരം മാധ്യമങ്ങളുടെ പരിശ്രമം  എന്നും രാമകൃഷ്ണൻ പറയുന്നു.

 

Leave a Reply