അനുകൂല ഉത്തരവ് സുപ്രീം കോടതിയിൽ നിന്നും പൾസർ സുനിക്ക് ലഭിച്ചതോടെ, ജാമ്യത്തിനുള്ള നടപടികൾ വിചാരണ കോടതിയിൽ അതിവേഗതയിലാക്കി പൾസർ സുനി, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്ക് വിചാരണ കോടതി തീരുമാനിക്കുന്ന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് ഉത്തരവിട്ടിരുന്നു. അതും ഒരാഴ്ച്ചക്കകം , ഇതോടു പൾസർ സുനിയെ അതിവേഗത്തിൽ ഈയാഴ്ച തന്നെ പുറത്തിറക്കാനാണ് അഭിഭാഷകരുടെ നീക്കം.
എന്നാൽ കര്‍ശന വ്യവസ്ഥകളോടെയാകും സുനിക്ക് ജാമ്യം നല്‍കുക. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നുളള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാകും ജാമ്യ വ്യവസ്ഥകളില്‍ വിചാരണ കോടതി അന്തിമ തീരുമാനമെടുക്കുക. വിചാരണത്തടവുകാരനായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പത്ത് തവണ തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ച് പ്രതി ജാമ്യം നേടിയത്.
കേസിന്‍റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങുന്ന പള്‍സർ സുനിയുടെ തുടർനീക്കങ്ങള്‍ ഇനി നിർണായകമാകും. പള്‍സർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു. നടിയെ ആക്രമിച്ചത് പള്‍സർ സുനിയാണെന്നും ,ഈ ദ്യശ്യങ്ങള്‍ മറ്റുള്ളവർക്ക് നല്‍കിയെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.



