അടുത്താഴ്‌ച്ച നടക്കുന്ന അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ മോദിയുമായി ഒരു സന്ദര്ശനമുണ്ടകുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റും , റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇന്ത്യ- യു എസ് എ വ്യാപാരത്തെ കുറിച്ച് മിഷിഗണിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് -മോദിയുമായുള്ള കൂടിക്കാഴ്ച യെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.
എന്നാൽ തങ്ങൾ എവിടെ വച്ച് കൂടിക്കാഴ്ച നടത്തും എന്നതിനെ കുറിച്ച് അദ്ദേഹം വിവരമൊന്നും നൽകിയിട്ടില്ലഎന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്.വാർഷിക ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്തംബർ 21 മുതൽ മൂന്ന് ദിവസത്തെ അമേരിക്ക സന്ദർശനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.
എന്നാൽ 2020 ഫെബ്രുവരിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡൊണാൾഡ് ട്രംപിൻ്റെയും അവസാന കൂടിക്കാഴ്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴിത്തിരിവുള്ള നീക്കമെന്നാണ് ഈ കൂടിക്കാഴ്ചയെ പ്രധാനമന്ത്രി മോദി അന്ന് വിശേഷിപ്പിച്ചത്.



