വയനാട് ദുരന്തം; ഊതിപെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്രം പണം നൽകില്ല, വി ഡി സതീശൻ 

വയനാട് ദുരന്തവുമായി ബന്ധപെട്ടു കേരളത്തിന് പ്രേത്യേക പാക്കേജ് ആണ് നൽകേണ്ടത്, എന്നാൽ ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര സർക്കാർ പണം നൽകില്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുവരെയും അങ്ങനൊരു കാര്യം സംസ്ഥാനത്തു…

വയനാട് ദുരന്തവുമായി ബന്ധപെട്ടു കേരളത്തിന് പ്രേത്യേക പാക്കേജ് ആണ് നൽകേണ്ടത്, എന്നാൽ ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര സർക്കാർ പണം നൽകില്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുവരെയും അങ്ങനൊരു കാര്യം സംസ്ഥാനത്തു ഒരു കാലത്തും നടന്നിട്ടില്ല. എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്തെ അങ്ങനെ കൊടുത്തിട്ടുണ്ടെങ്കിൽ അതിന് പണവും ലഭിച്ചിട്ടില്ല പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാൽ ഈ കള്ളകളി കേന്ദ്രത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ പ്രതിപക്ഷം സർക്കാരിന് പിന്തുണക്കുന്നുണ്ട് . സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നൂറു കാരണങ്ങളുണ്ട്. എന്നിട്ടും പുതിയൊരു സംസ്കാരത്തിനാണ് പ്രതിപക്ഷം തുടക്കമിട്ടത്. മുഖ്യമന്ത്രിക്കുള്ള പ്രശ്നം ചില ആളുകളെ അമിതമായി വിശ്വസിക്കുന്നതാണ് എന്നും അദ്ദേഹം പറയുന്നു.

ദുരിതാശ്വാസ ഫണ്ട് ലഭിക്കാനുള്ള ഹോംവർക്ക് സർക്കാർ നടത്തിയില്ല. സംസ്ഥാനത്തിന് പ്രത്യേക പാക്കേജാണ് വേണ്ടത്. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്താൽ അത് കൃത്യമായി വിനിയോഗിക്കണം. പ്രളയ കാലത്ത് അടക്കം ദുരിതാശ്വാസ നിധിക്കെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു, എന്നും വി ഡി സതീശൻ സൂചിപ്പിച്ചു.

 

Leave a Reply