നടന്മാരായ മുകേഷ് , ജയസൂര്യ എന്നിവരുൾപ്പെടെ ഏഴോളം പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ആരോപണങ്ങളുമായി ബന്ധുവായ യുവതി, നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും , ഓഡിഷനായി ചെന്ന തന്നെ ചെന്നൈയില്‍ ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നുമാണ് പരാതി. കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നുംഈ യുവതി പറയുന്നു .
ഈ ആരോപണപ്രകാരം ബന്ധുവായ യുവതി ഡിജിപിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കി. 2014ല്‍ ഓഡിഷനായി ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ച വച്ചുവെന്നും,ഈ നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം. ഒരുപാട് പെണ്‍കുട്ടികളെ സെക്‌സ് മാഫിയയ്ക്ക് കാഴ്ചവച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു.
തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും ഈ യുവതി പറയുന്നു. അതേസമയം ബന്ധുവായ ഈ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും , പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് എന്നും അതിന്മേൽ ആണ് യുവതിയുടെ ഈ ആരോപണമെന്നും. ഇതിനെതിരെ താൻ നിയമ നടപടി എടുക്കുമെന്നും നടി പറയുന്നു.



