അമിതജോലിഭാരം കാരണം കുഴഞ്ഞുവീണു മരിച്ചു; അന്നയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രം 

അമിതജോലിഭാരം കാരണം 26 കാരിയായ അന്നയുടെ ജീവൻ നഷ്ട്ടപെട്ടു എന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ . തൊഴിലിടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ശോഭ കരന്തലജെ , കൊച്ചി കളമശ്ശേരിൽ…

അമിതജോലിഭാരം കാരണം 26 കാരിയായ അന്നയുടെ ജീവൻ നഷ്ട്ടപെട്ടു എന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ . തൊഴിലിടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ശോഭ കരന്തലജെ ,

കൊച്ചി കളമശ്ശേരിൽ കങരപ്പടി സ്വദേശി അന്നാ സെബാസ്ട്യനാണ് താമസസ്ഥത്തെ കുഴഞ്ഞുവീണു മരിച്ചത്. അന്ന ജോലിചെയ്യ്തിരുന്ന ഏണസ്റ്റ് ആൻഡ് യങ് കമ്പനിക്കെതിരെ  ആരോപണവുമായി അന്നയുടെ മാതാപിതാക്കൾ. തന്റെ മകൾ അന്ന മരിക്കാൻ കാരണം കമ്പിനിയിലെ അമിതജോലിഭാരം കാരണമാണ് എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഈ കഴിഞ്ഞ മാർച്ചിലാണ് അന്ന ഈ കമ്പനിയിലെ ജോലിയിൽ പ്രവേശിച്ചത്.

തനിക്ക് അമിത ജോലിഭാരം ഉണ്ടായിരുന്നിട്ടും താൻ മാനേജ്മെന്റിനെ കുറ്റപെടുത്തിയിട്ടില്ലന്നും ‘അമ്മ കമ്പിനിയുടെ ഇന്ത്യൻ വിഭാഗം ചെയര്മാന് രാജീവ് മേമാനിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു, ഇനിയും ഒരു കുടുംബത്തിനും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുതെന്നും അതിനാണ് താൻ ഈ കത്തെഴുതുന്നതെന്നും ‘അമ്മ പറഞ്ഞു

Leave a Reply