സുഭദ്ര കൊലക്കേസ്; താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പൊട്ടിക്കരഞ്ഞ് പ്രതി ശര്‍മിള, പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസിലെ പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ലാണ് അന്വേഷണസംഘം പ്രതികള്‍ക്കായി അപേക്ഷ നല്‍കിയത്. സുഭദ്ര കൊലക്കേസിലെ…

ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസിലെ പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ലാണ് അന്വേഷണസംഘം പ്രതികള്‍ക്കായി അപേക്ഷ നല്‍കിയത്. സുഭദ്ര കൊലക്കേസിലെ ഒന്നാം പ്രതി ശര്‍മലയും രണ്ടാംപ്രതി മാത്യുസിനെയുമാണ് 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം, കോടതി വളപ്പില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെയാണ് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കേസിലെ ഒന്നാം പ്രതി ശര്‍മിള മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ശര്‍മിളയുടെ പ്രതികരണം. പിന്നെ ആരാണ് ചെയ്തത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോൾ സുഭദ്രയെ അമ്മയെ പോലെയാണ് കണ്ടതെന്നാണ് ശര്‍മിള ഇതിന് മറുപടി പറഞ്ഞത്.

ഇന്ന് ഉച്ചക്ക് രണ്ടരയോടെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. രാത്രിയോടെ ഇവര്‍ ഒളിവില്‍ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി പോയി തെളിവെടുപ്പ് നടത്തും.

Leave a Reply