ഈ വഞ്ചന ദൈവം പൊറുക്കില്ല; തിരുപ്പതി പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ചേർത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന്  സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ.

തിരുപ്പതി പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ചേർത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന്കേന്ദ്ര ആഭ്യന്തര  സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ.ഹൈന്ദവ ജനതയോട് ചെയ്യുന്ന ഈ വഞ്ചന ദൈവം പോലും പൊറുക്കില്ലെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുന്നത്…

തിരുപ്പതി പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ചേർത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന്കേന്ദ്ര ആഭ്യന്തര  സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ.ഹൈന്ദവ ജനതയോട് ചെയ്യുന്ന ഈ വഞ്ചന ദൈവം പോലും പൊറുക്കില്ലെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് സിഥിരീകരിച്ചതായുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമർശത്തിന് പിന്നാലെ ആണ് സഞ്ജയ്കുമാറിനൻറെ ഈ പരാമർശം.

ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ,കൂടാതെ വെങ്കിടേശ്വര സ്വാമിയെ പ്രാർത്ഥിക്കുന്ന, ആരാധിക്കുന്ന ഭക്തരോട് കാണിക്കുന്ന ചതിയാണിത്.മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരെയും നിരീശ്വരവാദികളെയും ടിടിഡി ബോർഡിലേക്ക് നിയമിച്ചതിന്റെ പരിണിത ഫലങ്ങളാണിവയെന്നും അദ്ദേഹം വെളിപ്പെടുത്തി. സത്യം പുറത്തുവരാനായി ആന്ധ്ര സർക്കാർ ഉടൻ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇങ്ങനെ ആയതെന്നും അദ്ദേഹം പറ‍ഞ്ഞു.

Leave a Reply