ലെബനനിൽ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചത് മാസങ്ങളോളം ഉള്ള ആസൂത്രിത൦ , എന്നാൽ ആക്രമണത്തിന് ഉപയോഗിച്ച പേജറുകളുടെ സാങ്കേതിക വിദ്യയെ കുറിച്ചു ഇപ്പോളും ഒരറിവുമില്ല. അജ്ഞാതമെന്നു മാത്രമേ പറയാൻ കഴിയൂ.പേജറുകൾക്ക് അകത്ത് സ്ഫോടകവസ്തു നേരത്തെ നിറച്ചിരിക്കാമെന്നതാണ് ഒരു പ്രധാ സംശയം.
ഹിസ്ബുള്ളയുടെ പ്രഖ്യാപിത ശത്രുവായതിനാലാണ് ,ഇസ്രയേലിന് നേരെ സംശയത്തിൻ്റെ മുന നീളാനുള്ള പ്രധാന കാരണം. അവരുടെ രഹസ്യാന്വേഷണ ഏജൻസി മൊസാദിൻ്റെ കൂർമ്മബുദ്ധിയെ കുറിച്ചുള്ള പൊതുബോധവും മറ്റൊരു കാരണമാണ്.എന്നാൽ ഇതിൽ എല്ലാം ഒരു സർപ്രൈസ് ആയി തോന്നുന്ന കാര്യമെന്നത് ആക്രമണത്തിന് പേജറുകൾ ഉപയോഗിച്ചതാണ്.
മൊബൈൽ ഫോണിനേക്കാൾ സുരക്ഷിതമെന്ന് പൊതുവേ കരുതപ്പെട്ട ചെറിയ ടെക്നോളജി ഉപകരണമാണ് പേജർ , ഈ പേജർ ആണ് ആക്രമണത്തിന് കരുവാക്കപ്പെട്ടത്.മൊബൈൽ ഫോണിനൊക്കെ മുൻപ് കണ്ടുപിടിച്ച കൈയ്യിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന ആശയ വിനിമയ ഉപകരണമാണ് പേജർ. മൊബൈൽ ഫോണുകളിലെ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പേജർ തീർത്തും നിസാര൦ തന്നെയാണ്. നിർദ്ദേശങ്ങൾ നൽകാനുള്ള ഉപാധിയായാണ് ഹിസ്ബുള്ള ഇതിനെ കണ്ടിരുന്നത്.
പേജറുകളുടെ ലൊക്കേഷൻ കണ്ടെത്താനാവില്ലെന്നതാണ് ഹിസ്ബുള്ള ഇതുപയോഗിക്കാനുള്ള തീരുമാനത്തിന് കാരണം. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ വരെ ഇവ പ്രവർത്തിക്കും.ഇതൊക്കെയാണ് പൊട്ടിത്തെറിച്ച പേജറുകൾ തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോയിൽ നിന്ന് പുതുതായി വാങ്ങിയതാവാമെന്ന സംശയത്തിന് പിന്നിൽ



