കർശന ഉപാധികളോടെ ജാമ്യം നേടി  പൾസർ സുനി പുറത്തേക്ക് , കോടതി പരിധിവിട്ട് പുറത്തേക്ക് പോകരുതെന്ന് നിർദേശം 

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ജാമ്യം നേടി പുറത്തേക്ക്, എന്നാൽ ചില കർശന ഉപാധികളോടെയാണ് ജാമ്യം, എറണാകുളം സെഷൻ കോടതി പരിധി വിട്ട് പോകരുതെന്നാണ് നിർദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഒരു…

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ജാമ്യം നേടി പുറത്തേക്ക്, എന്നാൽ ചില കർശന ഉപാധികളോടെയാണ് ജാമ്യം, എറണാകുളം സെഷൻ കോടതി പരിധി വിട്ട് പോകരുതെന്നാണ് നിർദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിർദേശിച്ചു. പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും  ,ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിചാരണ കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച സുനിക്ക് നിരവധി നിർദേശവും കോടതി നൽകിയിട്ടുണ്ട്, അതേസമയം പൾസർ സുനിക്ക് അമ്മയെ കാണാൻ കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതിനിടെ പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണ് ,ഈ  കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലന്നും  കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാറും  വാദിച്ചു

Leave a Reply