കെ മുരളീധരന്റെ വാക്കുകളോട് പ്രതികരിച്ചു സഹോദരിയും , ബി ജെ പി നേതാവുമായ പത്മജ വേണുഗോപാൽ . ഒരുമാസം കൊണ്ട് മുരളീധരനെ കാര്യങ്ങൾ മനസിലായി, അവിടെയാണ് പത്തുകൊല്ലം ആട്ടും തുപ്പും സഹിച്ചു താൻ കിടന്നതെന്നും പത്മജ വേണുഗോപാൽ. കെ കരുണാകരനെ കൊണ്ട് വളർന്ന പലർക്കും കരുണാകരന്റെ മക്കളെ ആവശ്യമില്ല. മക്കളെ പുറത്തു പുകച്ചു ചാടിക്കലാണ് അവരുടെ ഉദ്ദേശം.
തന്റെ കാര്യത്തിൽ അവർ വിജയിച്ചു, ഇനിയും അവരുടെ ലക്ഷ്യം കെ മുരളീധരനെ ആണ് പത്മജ വേണുഗോപാൽ പറയുന്നു, തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. താൻ ഇനിയും എന്തൊക്കെ കാണേണ്ടി വരും എന്തോ എന്നാണ് പത്മജ വേണുഗോപാൽ സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത്.
ഞങ്ങളെയൊക്കെ തോല്പിക്കാൻ നിന്നവർക്ക് ഉയർന്ന പദവിയും സമ്മാനങ്ങളും. എന്നെ ചീത്ത പറയുന്ന കോൺഗ്രസ് പ്രവർത്തകരോട് ഒരു കാര്യം പറയാനുണ്ട്. കെ കരുണാകരനെ കൊണ്ട് വളർന്ന പലർക്കും കെ കരുണാകരന്‍റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശം. എന്‍റെ കാര്യത്തിൽ അവർ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരൻ ആണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഒരു യോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്നും . നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി- ഇവർ മതിയാകുമായിരുന്നു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണന്നും . തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ലെന്ന് കെ മുരളീധരൻ പറഞ്ഞു, അദ്ദേഹത്തിന്റെ ഈ വാക്കുകളോടെ ആണ് സഹോദരി പത്മജ വേണുഗോപാൽ പ്രതികരിച്ചത്.



