ലെബനനില്‍ ഇസ്രയേലിന്റെ നേതൃത്വത്തില്‍ കടുത്ത വ്യോമാക്രമണം. ബോംബിങ്ങില്‍ ഹിസ്ബുള്ള ഒപ്പേറഷൻ വിഭാഗ തലവൻ കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം അക്വിലാണ് കൊല്ലപ്പെട്ടത്. ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് സംഭവം.ഈ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്യ്തു എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങള്‍ക്ക് ഇബ്രാഹിം ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്.
വിവിധ രാജ്യങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഇബ്രാഹിമിനു പങ്കുള്ളതായും ഇസ്രായേല്‍ അറിയിച്ചു. അതേസമയം, ഹിസ്ബുള്ളകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകളും വാക്കിടോക്കികളും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊട്ടിത്തെറിച്ച് 37 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,
ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും ഇസ്രയേലിനു ശക്തമായ തിരിച്ചടി നല്കുമെന്നും ഹിസ്ബുള്ള തലവന്‍ നസറുള്ള ടിവി പ്രസംഗത്തില്‍ ഭീഷണി മുഴക്കി. പ്രസംഗത്തിന്റെ സംപ്രേഷണ സമയത്തുതന്നെ ഇസ്രേലി പോര്‍വിമാനങ്ങള്‍ ലബനനില്‍ ആക്രമണം നടത്തിയിരുന്നു.



