സിനിമയ്ക്കുള്ളിലെ ലോബിയെ കുറിച്ച് പലതരം കഥകളും പ്രചരിച്ചിരുന്നു. അതുപോലെ സംഗീതലോകത്തും ലോബകൾ ഉണ്ടെന്ന് പറയുകയാണ് ഗായകൻ എംജി ശ്രീകുമാര്‍. തന്നെ കൊണ്ട് സിനിമയില്‍ പാട്ട് പാടിപ്പിക്കുമെന്നും, ഇല്ലെങ്കില്‍ ഒരു പാട്ട് ഇല്ലാതാക്കി കളയുമെന്ന് ജഗദീഷ് പറഞ്ഞതിനെ കുറിച്ചും എംജി ശ്രീകുമാര്‍ വ്യക്താക്കുന്നു.ഹിസ്‌ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ പാട്ടുകളെ പറ്റി കുറേ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. സിബി മലയിൽ ഒരു കഥ പറയുമ്പോള്‍ കൈതപ്രത്തിന് വേറെയായിരിക്കും പറയാനുള്ളത്. ഇതില്‍ ഏതാണ് സത്യമെന്ന് അറിയില്ല.
ഞാന്‍ മനഃപൂര്‍വ്വം പോകാതെ ആ പാട്ട് വേറെ ആള് പാടിയത് കൊണ്ട് അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയതെന്ന് പറയുന്നു. എനിക്കതില്‍ സന്തോഷമേയുള്ളു. ദേവസഭാതലം എന്ന പാട്ട് ഞാനും ദാസേട്ടനും കൂടി പാടമെന്നാണ് പറഞ്ഞിരുന്നത്. ആ പാട്ടില്‍ കുറച്ച് അഹങ്കാരിയും ദേഷ്യക്കാരനായ പാട്ടുകാരന്റെ റോളില്‍ കൈതപ്രം അഭിനയിക്കുന്നുണ്ട്.പാട്ടില്‍ ആ ഭാവങ്ങള്‍ കൂടി ചേര്‍ത്ത് പാടണമെന്ന് പറഞ്ഞു. എന്നാല്‍ തനിക്കത് പാടാന്‍ മടിയില്ല. പക്ഷേ അതൊരു മിമിക് ആണ്. പക്ഷേ ഇത് സിഡിയായി പുറത്ത് വരുമ്പോള്‍ തന്റെ ശബ്ദം മോശമായി കാണുമല്ലോ, താനാണെങ്കില്‍ തുടക്കക്കാരനുമാണ്.
ഏതോ ഒരു സിനിമയില്‍ എന്നെ കൊണ്ട് പാടിക്കണമെന്ന് ജഗദീഷ് പറഞ്ഞ് പോലും. ഇല്ലെങ്കില്‍ എന്നെ എല്ലാ സിനിമകളില്‍ നിന്നും മാറ്റുമെന്ന് പറഞ്ഞതായി ഒരു കഥയുണ്ട്. അങ്ങനെ ആര്‍ക്കും ആരെയും മാറ്റാനൊന്നും സാധിക്കില്ല. ഒരു അരിയില്‍ നമ്മുടെ പേര് എഴുതി വെച്ചിട്ടുണ്ടാവുമെന്നാണ്. അതേ നമ്മുടേ അകത്തേക്ക് പോവുകയുള്ളു. അതാണ് സത്യം. ജഗദീഷ് പറഞ്ഞിട്ട് കൈതപ്രം ചേട്ടന്‍ എന്നെ പാടിച്ചില്ലെങ്കില്‍ ആ പാട്ടൊക്കെ തെറിപ്പിക്കുമെന്ന് പറയാന്‍ ജഗദീഷ് ആരാണ്. കുറച്ച് ബുദ്ധിയുള്ള മനുഷ്യന്മാര്‍ക്ക് മനസിലാവും. ജഗദീഷ് ഇപ്പോഴും ചാന്‍സ് തേടി നടക്കുന്ന നടനാണെന്നേ ഞാന്‍ പറയുകയുള്ളു. ഏത് വേഷം ചെയ്യാനും തയ്യാറാണെന്നും പുള്ളി പറയാറുണ്ട്. സമീപകാലത്ത് വേറിട്ട കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ട്. ഞാന്‍ തിരുവനന്തപുരത്താണ്. ഇന്ന് വരെ എനിക്ക് അങ്ങനൊരു പ്രശ്‌നം തോന്നിയിട്ടില്ല. എറണാകുളത്ത് വന്നും ഞാന്‍ പാടും.
You must be logged in to post a comment Login