തിരുപ്പതി ലഡ്ഡുവിനെ പരിഹസിച്ച് നടൻ കാർത്തി; പരാമർശത്തിനെതിരെ പവൻ കല്യാൺ, പിന്നാലെ മാപ്പുപറഞ്ഞ് കാർത്തി

മെയ്യഴകൻ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ സത്യം സുന്ദരത്തിന്റെ ഹൈദരാബാദിൽ നടന്ന പ്രചരണ പരിപാടിക്കിടെ നടൻ കാർത്തി തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി. കാർത്തിയുടെ പരാമർശത്തിന് പിന്നാലെ നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ…

മെയ്യഴകൻ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ സത്യം സുന്ദരത്തിന്റെ ഹൈദരാബാദിൽ നടന്ന പ്രചരണ പരിപാടിക്കിടെ നടൻ കാർത്തി തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി. കാർത്തിയുടെ പരാമർശത്തിന് പിന്നാലെ നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ വിമർശനവുമായി രംഗത്തെത്തി.

സെപ്തംബർ 23 ന്,ഹൈദരാബാദിൽ നടന്ന പരിപാടിയിൽ വെച്ച് തിരുപ്പതി ലഡ്ഡു വിഷയത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ പ്രതികരണമാണ് വിമർശനത്തിന് ഇടയാക്കിയത്. ലഡ്ഡു അടങ്ങിയ ഒരു മീമിനോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, “ലഡ്ഡു ഇപ്പോൾ സെൻസിറ്റീവ് വിഷയമാണ്, അതിനെക്കുറിച്ച് സംസാരിക്കരുത്” എന്ന് പരിഹാസത്തോടെ കാർത്തി പറഞ്ഞു. തുടർന്ന് സെപ്തംബർ 24ന് വിജയവാഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കാർത്തിയുടെ പരാമർശത്തിൽ പവൻ കല്യാൺ തന്റെ അതൃപ്തി അറിയിച്ചത്. തുടർന്ന് പവൻ കല്യാൺ നൽകിയ മുന്നറിയിപ്പിന് പിന്നാലെ നടൻ കാർത്തി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ക്ഷമാപണം നടത്തി.

“പവൻ കല്യാൺ സാർ , നിങ്ങളോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഞാൻ പറഞ്ഞ എന്തെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാൻ്റെ എളിയ ഭക്തനെന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു ആശംസകൾ”. എന്ന് നടൻ കാർത്തി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ക്ഷമാപണം നടത്തി.

Leave a Reply