സോണിയ ഗാന്ധിയെ കുറിച്ചുള്ള കങ്കണയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്  

സോണിയ ഗാന്ധിയെ കുറിച്ചുള്ള നടിയും, ബി ജെ പി എം പി യുമായ കങ്കണ റണൌട്ടിന്‍റെ പരാമർശനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്. ഒന്നുകിൽ കങ്കണ ആരോപണത്തിന്റെ കാരണം തെളിയിക്കണം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാറായിക്കോ…

സോണിയ ഗാന്ധിയെ കുറിച്ചുള്ള നടിയും, ബി ജെ പി എം പി യുമായ കങ്കണ റണൌട്ടിന്‍റെ പരാമർശനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്. ഒന്നുകിൽ കങ്കണ ആരോപണത്തിന്റെ കാരണം തെളിയിക്കണം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാറായിക്കോ എന്നാണ് ഹിമാചൽ പ്രദേശിലെ പൊതുവരമത്ത് വകുപ്പ്  മന്ത്രി വിക്രമാദിത്യ സിങ് പ്രതികരിച്ചു.

ഹിമാചൽ പ്രദേശ് സർക്കാർ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നൽകുന്നു എന്നായിരുന്നു കങ്കണയുടെ പരമാർശം, ഇതിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ രൂക്ഷ പ്രതികരണം നടത്തിയത്. ഒരു രീതിയിലുമുള്ള ഫണ്ട് സോണിയ ഗാന്ധിക്ക് നൽകുന്നു എന്ന് കങ്കണ പറഞ്ഞത് വലിയ വിഡ്ഢിത്തം തന്നെ , ഇത്തരത്തിൽ ഒരു രൂപയെങ്കിലും   വകമാറ്റിയതായി തെളിയിക്കാൻ തങ്ങൾ കങ്കണയെ പരസ്യമായി വെല്ലുവിളിക്കുന്നു. അല്ലെങ്കിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് സോണിയാ ഗാന്ധിയോട് കങ്കണ  മാപ്പ് പറയണമെന്നാണ്  വിക്രമാദിത്യ സിംഗ് പറയുന്നത്.

കങ്കണ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കും. എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരമൊരു പ്രസ്താവന സോണിയാ ഗാന്ധിയെ പോലുള്ള ഒരു നേതാവിനെതിരെ നടത്തിയതെന്നും മന്ത്രി ചോദിക്കുന്നു. കർഷക സമരത്തെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ മാസം കങ്കണയെ ബിജെപി ശാസിച്ചതും വിക്രമാദിത്യ സിംഗ്  ഈ ഒരവസരത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply