ലബനാനിലെ നിരവധി ആളുകൾ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് ഇസ്രയേലിന് തിരിച്ചടിയുമായി ഹിസ്ബുല്ല. ഇസ്രായേലിലെ പ്രധാന നഗരമായ ഹൈ ഫൈയിലേക്ക് നിരവധി റോക്കറ്റുകൾ തൊടുത്തു. ഹിസ്ബുള്ള ആണ് ഈ റോക്കറ്റ് നികേഷ്‌പിച്ചതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഹിസ്ബുള്ള രണ്ടാം തവണയാണ് ഹൈഫയിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ലക്‌ഷ്യം വെക്കുന്നത്.
ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലലും നോർത്തേൺ കോർപ്സിൻ്റെ റിസർവ് ആസ്ഥാനത്തും അമിയാദക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും നിരവധി റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള പറഞ്ഞു.ഇങ്ങനൊരു സാഹചര്യത്തിൽ ഹൈഫയിലടക്കം ഇസ്രായേൽ മുന്നറിയിപ്പ് സൈറൻ മുഴക്കി. ഹിസ്ബുല്ല റോക്കറ്റ് ആക്രമണം വ്യാപിപ്പിച്ചതിനാൽ വടക്കൻ ഇസ്രായേലിലുടനീളവും അധിനിവേശ വെസ്റ്റ് ബാങ്കിൻ് വടക്കൻ ഭാഗത്തും മുന്നറിയിപ്പ് സൈറൻ മുഴക്കിയതായി സൈന്യം അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം സൈറൻ മുഴങ്ങിയതിനാൽ ഹൈഫയിലെ തമസക്കാർ അഭയം തേടി ഓടിയതായി എഎഫ്‌പി മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ഭാഗങ്ങളിൽ 180ഓളം പ്രൊജക്‌ടൈലുകളും ഒരു ഡ്രോണും ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് കടന്നതായി സൈന്യ അറിയിച്ചു



