നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യ ഹർജി ഹൈ കോടതി തള്ളി 

നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യഹർജി ഹൈ കോടതി തള്ളി ,യുവനടി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്,  തിരുവനന്തപുരം മ്യൂസിയം പൊലീസ്  രജിസ്റ്റർ ചെയ്‌ത കേസിലാണ്,   നടൻ…

നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യഹർജി ഹൈ കോടതി തള്ളി ,യുവനടി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്,  തിരുവനന്തപുരം മ്യൂസിയം പൊലീസ്  രജിസ്റ്റർ ചെയ്‌ത കേസിലാണ്,   നടൻ മുൻ‌കൂർ   ജാമ്യപേക്ഷ നൽകിയത് . തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അതിനാൽ മുൻ‌കൂർ ജാമ്യം നൽകണമെന്നും നടൻ ആവശ്യപെട്ടിരുന്നത്.

വർഷങ്ങൾക്കു മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സം​ഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ  തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

 

Leave a Reply