പേജർ സ്‌ഫോടനം: ഇറാൻ മുൻ പ്രസിഡന്റ് റെയ്‌സിയുടെ മരണവും സംശയനിഴലിൽ,ഹെലിക്കോപ്റ്റർ അപകടത്തിൽ പുതിയ ആരോപണം

ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു.കഴിഞ്ഞ ആഴ്ച ലെബനനിൽ ഇസ്രയേലി ചാര ഏജൻസിയായ മൊസാദ് നടപ്പാക്കിയ പേജർ,​ വാക്കിടോക്കി സ്ഫോടന…

ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു.കഴിഞ്ഞ ആഴ്ച ലെബനനിൽ ഇസ്രയേലി ചാര ഏജൻസിയായ മൊസാദ് നടപ്പാക്കിയ പേജർ,​ വാക്കിടോക്കി സ്ഫോടന പരമ്പരകൾക്ക് പിന്നാലെയാണ് ഇത്തരമൊരു സംശയം ഉയർന്നുവന്നത്. 39 പേരാണ് ലെബനനിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അപകട സമയം റെയ്സിക്കൊപ്പം പേജർ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ ഇറാൻ ഭരണകൂടം വാർത്തകളോട് പ്രതികരിച്ചിട്ടില്ല. റെയ്സിയുടെ ജീവനെടുത്ത ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ ദുരൂഹതിയില്ലെന്നും മൂടൽ മഞ്ഞ് പ്രതികൂലമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ചിരുന്ന കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടു.

Leave a Reply