പഴനി പഞ്ചാമൃതത്തെക്കുറിച്ച് വിവാദ പരാമര്‍ശം; തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ

പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തെക്കുറിച്ചുള്ള വിവാദ പരാമർശം, തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതത്തില്‍’ ഗർഭനിരോധന ഗുളികകൾ കലർത്തിയെന്ന അഭ്യൂഹങ്ങൾ താൻ കേട്ടിട്ടുണ്ടെന്ന പരാമർശം…

പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തെക്കുറിച്ചുള്ള വിവാദ പരാമർശം, തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതത്തില്‍’ ഗർഭനിരോധന ഗുളികകൾ കലർത്തിയെന്ന അഭ്യൂഹങ്ങൾ താൻ കേട്ടിട്ടുണ്ടെന്ന പരാമർശം നടത്തിയത്.

തിരുമല തിരുപ്പതിയിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡൂകളില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആണ് സംവിധായകൻ മോഹൻ ജി ഇങ്ങനെ ഒരു പരാമർശം നടത്തിയത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം ഒരു സംഘടന ട്രിച്ചി പൊലീസിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം.

Leave a Reply