യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുള്ളയ്ക്ക് കഴിയില്ലാ ; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍

യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുള്ളയ്ക്ക് കഴിയില്ലാ  ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍ പറയുന്നു. യൂറോപ്യൻ രാജ്യങ്ങൾ, പാശ്ചാത്യ രാജ്യങ്ങൾ അമേരിക്ക എന്നീരാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്ന രാജ്യമാണ് ഇസ്രായേൽ. അതുകൊണ്ടു…

യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുള്ളയ്ക്ക് കഴിയില്ലാ  ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍ പറയുന്നു. യൂറോപ്യൻ രാജ്യങ്ങൾ, പാശ്ചാത്യ രാജ്യങ്ങൾ അമേരിക്ക എന്നീരാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്ന രാജ്യമാണ് ഇസ്രായേൽ. അതുകൊണ്ടു ഈ രാജ്യങ്ങളെ തോൽപ്പിക്കുന്നത് വളരെ  പ്രയാസകരമാണ്.

ഹിസ്ബുള്ളയ്ക്ക് ഇറാന്‍ പിന്തുണ നല്‍കുമോ? ഈ ചോദ്യത്തിന് തനിക്ക് കൃത്യമായ ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുമെന്നാണ് മസൂദ് പറയുന്നത്.

എന്നാൽ തങ്ങളുടെ യുദ്ധം ഹിസ്ബുള്ളക്കെതിരെയാണെന്നും ,ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നടപടി ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.വ്യോമാക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുമ്പോള്‍ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താമെന്ന് നെതന്യാഹു വ്യക്തമാക്കി

Leave a Reply