മുകേഷിന് പുറമെ ഇടവേളബാബുവും അറസ്റ്റിൽ

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മുകേഷിന്റേതിന് സമാനമായി കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ജാമ്യത്തിൽ വിടും. രാവിലെ കൊച്ചിയിൽ എസ് ഐ ടി…

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മുകേഷിന്റേതിന് സമാനമായി കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ജാമ്യത്തിൽ വിടും. രാവിലെ കൊച്ചിയിൽ എസ് ഐ ടി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ ഇടവേള ബാബുവിനു പൊലീസ് നിർദേശം നൽകിയിരുന്നു. പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ബാബുവിനെ വിട്ടയയ്ക്കുക. ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. ആലുവ സ്വദേശിയായ നടിയാണ് ഇടവേള ബാബു മോശമായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാനുണ്ടെന്ന് പറഞ്ഞ്  നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടു ,

അപേക്ഷ പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്.  തെളിഞ്ഞാൽ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.അതിനിടെ ഇടവേള ബാബുവിന്റെ ഫ്ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. പരാതിക്കാരിയെ ഫ്ളാറ്റിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ചില രേഖകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.കൂടാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന മറ്റൊരു പരാതിയും ഇടവേളബാബുവിനെതിരെ ഉണ്ട്.

Leave a Reply